Advertisement

അധ്യാപകന്‍ വിദ്യാര്‍ഥിയ്ക്ക് പകരം പരീക്ഷയെഴുതിയ സംഭവം; അധ്യാപകരുടെ അറസ്റ്റ് വൈകുന്നു

June 2, 2019
0 minutes Read

കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകന്‍ അള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ അധ്യാപകരുടെ അറസ്റ്റ് വൈകുന്നു. ഒളിവില്‍ പോയ അധ്യാപകര്‍ക്ക് ഭരണകക്ഷി അധ്യാപക സംഘടനയുമായുള്ള ബന്ധമാണ് അറസറ്റ് വൈകാന്‍ കാരണം എന്നാണ് ആരോപണം.

പ്രധാന അധ്യാപിക ഉള്‍പ്പെടെ മൂന്ന് അധ്യാപകരാണ് മുഖ്യ പ്രതികള്‍. പ്രതികള്‍ക്കായി പൊലീസ്‌ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവം നടന്ന് ഒരു മാസമാകുമ്പോള്‍ അധ്യാപകരെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുമുണ്ട്‌ . സംഭവത്തില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുക്കം നഗരസഭയില്‍ പ്രമേയം അവതരിപ്പിച്ചെങ്കിലും ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വോട്ടിനിട്ടു തള്ളുകയായിരുന്നു. സ്‌കൂളിന് ചീത്തപ്പേരാകുമെന്ന് പറഞ്ഞാണ് പ്രമേയം തള്ളിയതെങ്കിലും ഭരണ കക്ഷിയില്‍പെട്ട ചിലര്‍ അധ്യാപകര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

അത് തന്നെയാണ് അറസ്റ്റ് വൈകുന്നതിലേക്കും കാര്യങ്ങളെത്തിച്ചിരിക്കുന്നതെന്നും
സൂചനയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തന്നെ അധ്യാപകര്‍ രഹസ്യമായി താമസിക്കുന്നുണ്ടെന്ന വിവരങ്ങള്‍ പൊലീസിന്‌ ലഭിച്ചിട്ടുണ്ടങ്കിലും അറസ്റ്റ് വൈകുകയാണ്. മുക്കം സി.ഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിദേശത്തേക്കു കടക്കാനുള്ള സാധ്യതയെ തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ്‌ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അധ്യാപകരെ അറസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമേ കുട്ടികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ എവിടെയെന്നതു സംബന്ധിച്ചു വ്യക്തത വരൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top