ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഈ റഷ്യൽ സുന്ദരി പിച്ചിലേക്ക് ഓടിക്കയറിയത് കാമുകന്റെ പോൺ സൈറ്റിനു പരസ്യം നൽകാൻ

ഇന്നലെ ലിവർപൂളും ടോട്ടനവുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പിച്ചിലേക്ക് ഓടിക്കയറിയ റഷ്യൻ മോഡൽ കിൻസി വൊളാൻസ്കി ഒറ്റ രാത്രി കൊണ്ടാണ് പ്രശസ്തയായത്. സംഭവത്തിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ കിൻസിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ 2 ലക്ഷം പേരുടെ വർദ്ധനയാണ് ഉണ്ടായത്. എന്നാൽ, പിച്ചിലേക്ക് ഓടിക്കയറാനുള്ള കിൻസിയുടെ കാരണമാണ് ഏറെ വിചിത്രം.
തൻ്റെ കാമുകൻ്റെ പോൺ സൈറ്റിനു പരസ്യം നൽകാനായിരുന്നുവത്രേ കിൻസിയുടെ സാഹസം. ലോകമെമ്പാടും കോടിക്കണക്കിന് ഫുട്ബോൾ ആരാധകർ ടിവിയിലേക്ക് കണ്ണു നട്ടിരിക്കുന്ന മത്സരത്തിനിടെ പരസ്യം നൽകുന്നതിനെക്കാൾ വലിയ മാർക്കറ്റിംഗ് തന്ത്രമില്ലല്ലോ. എന്തായാലും കിൻസിയുടെ ഉദ്ദേശ്യം ലക്ഷ്യം കണ്ടു കഴിഞ്ഞു. ഇപ്പോൾ ഇത് തന്നെയാണല്ലോ എവിടെയും ചർച്ച.
Pitch Invader LOOOLL #UCLfinal pic.twitter.com/ebKcQjatLd
— ?™️ (@iseekwisdm) June 1, 2019
മത്സരത്തിൻ്റെ 18ആം മിനിട്ടിലായിരുന്നു കിൻസി പിച്ചിലേക്ക് ഓടിക്കയറിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കിൻസിയെ പിച്ചിനു പുറത്തേക്ക് കൊണ്ടു പോയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ഓട്ടം വൈറലായി. ട്വീറ്റുകൾ നിറഞ്ഞു. അത് തന്നെയായിരുന്നു കിൻസിയുടെ ലക്ഷ്യവും.
അതേ സമയം, മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലിവർപൂൾ ടോട്ടനത്തിനെ പരാജയപ്പെടുത്തിയിരുന്നു. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലിവർപൂൾ കിരീടം നേടുന്നത്.
Go follow on IG kinsey_sue pic.twitter.com/jDVJFZExVN
— Vitaly Zdorovetskiy (@Vitalyzdtv) June 1, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here