Advertisement

അഫ്ഗാനില്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനങ്ങളില്‍ ഒരു മരണം; 17 പേര്‍ക്ക് പരുക്ക്

June 3, 2019
0 minutes Read

അഫ്ഗാനില്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനങ്ങളില്‍ ഒരു മരണം. 17 പേര്‍ക്ക് പരുക്കേറ്റു.വിദ്യാര്‍ത്ഥികളുമായി പോയ ബസ് അക്രമികള്‍ ബോംബുവെച്ച് തകര്‍ത്തു.മൂന്ന് ദിവസത്തിനുള്ളില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് 5 പേരാണ് കാബൂളില്‍ മരണപ്പെടുന്നത്

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ വിവിധ ഇടങ്ങളിലാണ് സ്ഫോടനം ഉണ്ടായത്.വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സര്‍വകലാശാല ബസിലാണ് ആദ്യം സ്ഫോടനമുണ്ടാകുന്നത്. തുടര്‍ന്ന് ഒരാള്‍ മരണപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ബസിനുള്ളില്‍ മാഗ്‌നറ്റിക് ബോംബ് ഘടിപ്പിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

ഇരുപത് മിനിട്ടിനുശേഷം സമീപപ്രദേശത്തെ തന്നെ രണ്ടിടങ്ങളിലും സ്ഫോടനമുണ്ടായി.സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പടെ ഏഴ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.സ്ഫോടനങ്ങളില്‍ നിരവധി വീടുകളും കടകളും തകര്‍ന്നിട്ടുണ്ട്.ഇതുവരെ ആരും തന്നെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് താലിബാനും ഇസ്ലാമിക് സ്റ്റേറ്റും നിരന്തരം അക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസമുണ്ടായ സ്‌ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top