ഹിന്ദിയ്ക്ക് പ്രാധാന്യം നല്‍കണമെന്ന ദേശീയ വിദ്യാഭ്യാസ പദ്ധതിയിലെ കരട് നിര്‍ദ്ദേശം പുനപരിശോധിക്കും

ഹിന്ദിയ്ക്ക് പ്രാധാന്യം നല്‍കണമെന്ന വിദ്യഭ്യാസ നയം കേന്ദ്രം പുന പരിശോധിയ്ക്കും.എക പക്ഷീയമായി ഒരു ഭാഷയും അടിച്ചേല്പ്പിക്കിലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഹിന്ദിയ്ക്ക് പ്രാധാന്യം നല്‍കണമെന്ന ദേശീയ വിദ്യാഭ്യാസ പദ്ധതിയിലെ കരട് നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാറിന്റെ തിരുത്ത്.
കസ്തൂരി രംഗന് അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പ്രാദേശിക ഭാഷയും ഹിന്ദിയും ഇംഗ്ലീഷും പഠിക്കണമെന്ന നിര്‍ദേശം അടങ്ങിയിരിക്കുന്നത്. ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഹിന്ദിയ്ക്കു പുറമെ ഇഗ്ലീഷും ആധുനിക ഭാഷയും പഠിക്കണമെന്നും നിര്‍ദേശം ഉണ്ട്. ഹിന്ദി നിര്‍ബന്ധമായി പഠിക്കണമെന്ന നിര്‍ദേശത്തിനെതിരെ പ്രാദേശിക പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.
ഡിഎംകെ നേതാവ് സ്റ്റാലിനു പുറമെ മഹാരാഷ്ട്ര നവനിര്‍മ്മാണ സേന സംസ്ഥാന നേതാവ് അനില്‍ ഷിഡോര്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചിരുന്നു. നിര്‍ദേശം വിവാദമായ പശ്ചാത്തലത്തിലാണ് ഹിന്ദിയ്ക്ക് പ്രമുഖ്യം നല്‍കണമെന്ന നയം കേന്ദ്രം പുനപരിശോധിക്കുന്നത്. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരട് രേഖ മാത്രമാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നതെന്ന് വിദേശ കാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് പൊതുസമൂഹത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഈ വിഷയത്തിലുള്ള അഭിപ്രായം ആരായും. ഇതിനു ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു. കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഭാഷകളെയും ഇന്ത്യന്‍ ഗവണ്മെന്റ് ബഹുമാനിക്കുന്നുണ്ട്. തമിഴ്നാട്ടിലെ സ്കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here