ടികെ രാജീവ് കുമാറിന്റെ കോളാമ്പി വരുന്നു; നിത്യ മേനോൻ പ്രധാന വേഷത്തിൽ: ട്രെയിലർ കാണാം

ദേശീയ പുരസ്കാര ജേതാവായ ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പിയുടെ ട്രെയിലർ പുറത്തിറങ്ങി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ നടൻ മോഹൻലാലാണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്തു വിട്ടത്. നിത്യ മേനോൻ, രൺജി പണിക്കർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ സഹ സംവിധായകനായി അരങ്ങേറിയ രാജീവ് കുമാർ ആദ്യമായി സംവിധാനം ചെയ്തത് 1989ൽ പുറത്തിറങ്ങിയ ചാണക്യൻ എന്ന സിനിമയാണ്. തുടർന്ന് ക്ഷണക്കത്ത്, പവിത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ മികച്ച സിനിമകൾ സംവിധാനം ചെയ്ത രാജീവ് കുമാർ 1999ൽ ദേശീയ പുരസ്കാരം നേടി. ജലമർമ്മരം എന്ന ചിത്രത്തിലൂടെയായിരുന്നു പുരസ്കാരം. ശേഷം വക്കാലത്ത് നാരായണൻ കുട്ടി, ഒരു നാൾ വരും തത്സമയം ഒരു പെൺകുട്ടി തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തു. 2013ൽ പുറത്തിറങ്ങിയ ‘അപ്&ഡൗൺ; മുകളിൽ ഒരാളുണ്ട്’ ആണ് രാജീവ് കുമാർ സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here