Advertisement

നിപ; എറണാകുളം കളക്ട്രേറ്റിൽ കൺട്രോൾ റൂമും മെഡിക്കൽ കോളേജിൽ ഹെൽപ്പ് ഡെസ്‌ക്കും ആരംഭിച്ചു

June 3, 2019
Google News 1 minute Read

നിപ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ സഹായത്തിനായി എറണാകുളം കളക്ട്രേറ്റിൽ പ്രത്യേക കൺട്രോൾ റൂമും മെഡിക്കൽ കോളേജിൽ ഹെൽപ്പ് ഡെസ്‌ക്കും ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.സഹായങ്ങൾക്ക് 1077,1056 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. nipakochin@gmail.com എന്ന ഇ മെയിൽ ഐഡിയിലും ബന്ധപ്പെടാം.

നിപ ബാധയെന്ന് കരുതിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുമായി സമ്പർക്കം ഉണ്ടായ 86 പേരുടെ ലിസ്റ്റ് മെഡിക്കൽ കോളേജിന്റെ സഹായത്തോടെ ഉണ്ടാക്കിയിട്ടുണ്ട്. ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഐസോലേഷൻ സൗകര്യങ്ങളും മരുന്നുകളും നൽകാൻ സജ്ജമാണ്. വീട്ടിലേക്ക് ഐസോലേഷൻ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ചികിത്സിക്കുന്ന ജീവനക്കാർക്ക് പരിശീലനം നൽകും.ആംബുലൻസ് സൗകര്യങ്ങളടക്കം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here