Advertisement

നിപ; തൃശൂർ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ഐസോലേഷൻ വാർഡ് സജ്ജമാക്കി, ഇടുക്കിയിലും വയനാട്ടിലും ജാഗ്രതാ നിർദേശം

June 3, 2019
0 minutes Read

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും  ഐസോലേഷൻ വാർഡ് സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിപ ബാധയുള്ളതായി സംശയിക്കുന്ന പറവൂർ സ്വദേശിയായ യുവാവ് നാല് ദിവസം തൃശൂരിൽ തങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലയിൽ ഐസോലേഷൻ വാർഡ് സജ്ജീകരിച്ചിരിക്കുന്നത്.

ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്നൊരുക്കങ്ങൾ എന്ന രീതിയിലാണ് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വയനാട് ജില്ലയിലും നിപ ജാഗ്രതാ നൽകിയിട്ടുണ്ട്. പനി ബാധിച്ച് എത്തുന്ന എല്ലാവരേയും നിരീക്ഷിക്കണമെന്ന് മുഴുവൻ ആശുപത്രികൾക്കും നിർദേശം നൽകി.ജില്ലാ കളക്ടർ ഉടൻ തന്നെ യോഗം വിളിക്കും. നിപ ബാധയെന്ന് സംശയിക്കുന്ന പറവൂർ സ്വദേശിയായ യുവാവ് ഇടുക്കി തൊടുപുഴയിലാണ് പഠിക്കുന്നത്. ഈ സാഹചര്യത്തിൽ തൊടുപുഴയിലും ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top