Advertisement

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 15 നും ഡിസംബര്‍ ഏഴിനും ഇടയില്‍; ഭരണതുടര്‍ച്ചയ്ക്കായി മൈത്രിപാല സിരിസേന

June 3, 2019
0 minutes Read

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 15 നും ഡിസംബര്‍ ഏഴിനും ഇടയിലായി നടക്കും. ഭരണതുടര്‍ച്ച നേടാനുള്ള ശ്രമത്തിലാണ് മൈത്രിപാല സിരിസേനയെങ്കില്‍,രാജ്യസുരക്ഷാ വീഴ്ച ആയുധമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ മഹിന്ദ ദേഷപ്രിയയാണ് തെരഞ്ഞെടുപ്പ് വിവരങ്ങള്‍ പുറത്തുവിട്ടത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ ഏഴ് വരെയുള്ള ഏത് ദിവസം വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താമെന്ന തീരുമാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിയിട്ടുള്ളതെന്ന് ദേഷപ്രിയ പറഞ്ഞു.

ശ്രീലങ്കന്‍ ഭരണഘടനാ പ്രകാരം പ്രസിഡന്റ് കാലാവധി പൂര്‍ത്തിയാകുന്നതിന്റെ ഒരു മാസം മുന്‍പാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. നിലവിലെ പ്രസിഡന്റ് സിരിസേനയുടെ കാലാവധി 2020 ജനുവരി 8 വരെയാണ്. 2015 ജനുവരി എട്ടിനാണ് സിരിസേന ശ്രീലങ്കയുടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരമ്പര തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.രണ്ടാം തവണയും സിരിസേന ജനവിധി തേടുമ്പോള്‍ സുരക്ഷാ വീഴ്ചയുള്‍പ്പടെ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കും.മഹിന്ദ രജപക്സെ പരാജയപ്പെടുത്തിയാണ് 2015 ല്‍ സിരിസേന അധികാരത്തിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top