Advertisement

നിപ; കേന്ദ്രം എല്ലാ സഹായവും നൽകുമെന്ന് മന്ത്രി ഹർഷ് വർധൻ, മരുന്നുകൾ വിമാനത്തിൽ അടിയന്തരമായി എത്തിക്കും

June 4, 2019
1 minute Read

കേരളത്തിൽ നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ അറിയിച്ചു. ആറ് ഉന്നത ഉദ്യോഗസ്ഥർ കേരളത്തിൽ എത്തിയിട്ടുണ്ട്. നിപ പ്രതിരോധത്തിനായി കേന്ദ്രം എല്ലാ സഹായവും നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറിയടക്കമുള്ളവരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡൽഹിയിൽ കേന്ദ്ര കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്.

Read Also; നിപ; സഹായത്തിനുള്ള കൺട്രോൾ റൂം നമ്പർ

സംസ്ഥാന ആരോഗ്യ മന്ത്രിയുമായി രണ്ടു തവണ സംസാരിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയതായും കേന്ദ്രമന്ത്രി അറിയിച്ചു. മരുന്നുകൾ വിമാനത്തിൽ അടിയന്തരമായി കേരളത്തിൽ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വവ്വാൽ പരത്തുന്ന രോഗമായതിനാൽ വന്യജീവി വിഭാഗത്തിന്റെ സഹായവും തേടും. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന സംഘത്തെ ഉടൻ തന്നെ കൊച്ചിയിലേക്ക് അയക്കുമെന്നും ഹർഷ് വർധൻ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top