ഫയര്‍ ഫോഴ്‌സിലെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികള്‍ ഉദ്യോഗസ്ഥര്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഫയര്‍ ഫോഴ്‌സിലെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികള്‍ ഉദ്യോഗസ്ഥര്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സേവനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കാനല്ല,തര്‍ക്കിക്കാനും തമ്മില്‍ കലഹിക്കാനുമാണ് ഉദ്യോഗസ്ഥര്‍ നേരത്തെ സമയം കണ്ടെത്തിയിരുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരള ഫയര്‍ ഫോഴ്‌സ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സമ്മേളനത്തിന്റെ അധ്യക്ഷനായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. ബാബുരാജാണ്, ഒരു സേന എന്ന നിലയ്ക്കുള്ള ഫയര്‍ഫോഴ്‌സിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഉദ്ഘാടന പ്രസംഗത്തിനിടെ അതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി സേനയെ വിമര്‍ശിച്ചത്.
അടുത്തിടെ തീപിടുത്തമുണ്ടായ സ്ഥാപനങ്ങളിലൊന്നും പ്രതിരോധ നടപടികള്‍ ഫലപ്രദമായി സ്വീകരിച്ചിരുന്നില്ലെന്നും ഫയര്‍ സേഫ്റ്റിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരെന്നും മുഖ്യമന്ത്രി പറഞ്ഞു. തീപിടുത്തം ഉണ്ടായാല്‍ അഗ്‌നിശമന സേന എത്തുന്നതിന് മുമ്പുള്ള സമയം വിലപ്പെട്ടതാണ്. ആ സമയങ്ങളില്‍ രക്ഷ നേടാന്‍ സേവന സന്നദ്ധരായ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനുള്ള അവസരം കൂടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here