കൊച്ചിയിൽ നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം പുറത്തുവന്നതോടെയാണ് പനി സ്ഥിരീകരിച്ചത്.
വടക്കൻ പറവൂർ സ്വദേശിയാണ് നിപ പിടിപെട്ടിരിക്കുന്ന യുവാവ്. തൊടുപുഴയിലാണ് യുവാവ് പഠിച്ചിരുന്നത്. തൃശൂരിലെ ഒരു ക്യാമ്പിൽ യുവാവ് പങ്കെടുത്തിരുന്നു. ഇതേ തുടർന്ന് വടക്കൻ പറവൂരിൽ യുവാവിന്റെ സ്വദേശമായിരുന്ന തുരുത്തിക്കരയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read Also : നിപ; കോഴിക്കോട് നിന്നുള്ള ആറംഗ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു
അതേസമയം, നിപയെ പ്രതിരോധിക്കാൻ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ അഞ്ച് ഐസലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here