Advertisement

നിപ; കോഴിക്കോട് നിന്നുള്ള ആറംഗ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു

June 3, 2019
1 minute Read

സംസ്ഥാനത്ത് വീണ്ടും നിപ സാനിധ്യമെന്ന സംശയത്തിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി കോഴിക്കോട് നിപ പിടിപെട്ടപ്പോൾ പ്രവർത്തിച്ച ഡോക്ടർമാർ അടക്കമുള്ള സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു.

3 ഡോക്ടർമാർ അടക്കം 6 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഡോ.ചാന്ദിനി സജീവന്റെ നേത്രതത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തുക. കഴിഞ്ഞ നിപാ കാലത്തെ നോഡൽ ഓഫിസർ ആയിരുന്നു ചാന്ദിനി. ഡോ.ഷീല മാത്യു , ഡോ മിനി എന്നിവർ സംഘത്തിലുണ്ട്. സംഘത്തിൽ നേഴ്‌സും ഉൾപ്പെടും.

Read Also : നിപ വൈറസ്; മുൻ കരുതൽ, രോഗ ലക്ഷണം, ചികിത്സ, തുടങ്ങി അറിയേണ്ടതെല്ലാം

അതേസമയം, ആരോഗ്യമന്ത്രി കെകെ ഷൈലജയും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

മുൻകരുതലിന്റെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജിൽ അഞ്ച് ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ നിപ സംശയിക്കുന്ന വിദ്യാർത്ഥി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top