Advertisement

മാനുഷിക സഹായങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി

1 day ago
2 minutes Read
Majed al-Ansari qatar gaza aid

മാനുഷിക സഹായം ഒരു സാഹചര്യത്തിലും ആയുധമാക്കുകയോ രാഷ്ട്രീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി.ഗസയിലെ വെടിനിര്‍ത്തല്‍ മധ്യസ്ഥ ശ്രമങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഗസയിലെ സ്ഥിതിഗതികള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ദോഹയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണെന്നും .ഇന്നലെ നടന്ന പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി. (Majed al-Ansari qatar gaza aid)

ഒരു സാഹചര്യത്തിലും മാനുഷിക സഹായം ആയുധമാക്കുകയോ രാഷ്ട്രീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
മാനുഷിക സഹായങ്ങളെ ആയുധമായി വിശേഷിപ്പിച്ചതിനെ അദ്ദേഹം വിമര്‍ശിച്ചു. ലോകത്തിലെവിടെയും ഒരു യുദ്ധത്തിലും സഹായം ഒരു ആയുധമായി പരിഗണിക്കാന്‍ കഴിയില്ലെന്നും മാനുഷിക സഹായം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: അതിർത്തിയിൽ പാക് പ്രകോപനം; കശ്മീരിൽ 15 മരണം, കൊല്ലപ്പെട്ടത് നാട്ടുകാർ

ഗസയിലേക്ക് മാനുഷിക സഹായം തടസ്സമില്ലാതെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഖത്തര്‍ ഈജിപ്തുമായും അമേരിക്കയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡോ. അല്‍ അന്‍സാരി അറിയിച്ചു. ഗസയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights : Majed al-Ansari qatar gaza aid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top