വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

രണ്ട് മാസത്തെ വേനലവധിക്കാലം കഴിഞ്ഞ് സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥീകരിച്ചെങ്കിലും സ്‌കൂള്‍ തുറക്കന്നതു നീട്ടി വെയ്ക്കണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കയതിന്റെ പശ്ചാത്തലത്തില്‍ പ്രവേശനോത്സവം പ്രതിപക്ഷം ബഹിഷ്‌കരിക്കും.
വേനലവധിയും ചെറിയ പെരുന്നാളും കഴിഞ്ഞ് നിശ്ചിയിച്ച പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. നിപ വൈറസ് സ്ഥിരീകരണമുണ്ടായെങ്കിലും സ്‌കൂള്‍ തുറക്കുന്നതു മാറ്റി വെയ്ക്കണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം .
അഞ്ചു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ നാളെ ആദ്യമായി സ്‌കൂളുകളില്‍ എത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. സംസ്ഥാനത്തുടനീളം വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം വിപുലമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂര്‍ ചെമ്പൂച്ചിറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതാദ്യമായിട്ടാണ് ഒറ്റ ദിനത്തില്‍ അധ്യായനം ആരംഭിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം ഇത്തവണ മുതല്‍ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡുക്കേഷന്‍ എന്ന ഒറ്റ വകുപ്പിനു കീഴിലാകും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തില്‍ പ്രവേശനോത്സവത്തില്‍ നിന്ന് വിട്ടു നില്‍ക്കുവാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം. പ്രവേശനത്സവത്തില്‍ യുഡിഎഫ് ജനപ്രതിനിധികളും പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here