ഇന്ത്യക്ക് ആദ്യ അങ്കം; ഷമിയും ജഡേജയുമില്ല

ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്നും 2 മാറ്റവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
ലുങ്കി എങ്കിടിക്ക് പകരം തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ടീമിലെത്തി. ഹാഷിം അംലയും മടങ്ങിയെത്തി. ഇന്ത്യക്ക് വേണ്ടി കുല്‍-ച സഖ്യമാണ് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പന്തെറിയുക. സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ രവീന്ദ്ര ജഡേജ പുറത്തിരിക്കും. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര എന്നിവരാണ് പേസ് അറ്റാക്ക്. ഷമി ഇന്ന് കളിക്കില്ല. നാലാം നമ്പറില്‍ ലോകേഷ് രാഹുല്‍ കളിക്കുമ്പോള്‍ ദിനേഷ് കാര്‍ത്തികും ടീമിലില്ല. സന്നാഹ മത്സരങ്ങളില്‍ കളിക്കാതിരുന്ന കേദാര്‍ ജാദവിനോടൊപ്പം ഹര്‍ദ്ദിക് പാണ്ഡ്യയും ടീമിലിടം നേടി.
സന്നാഹ മത്സരങ്ങളില്‍ നിറം മങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഫോമിലേക്ക് തിരിച്ചെത്തുന്നതിനനുസരിച്ചാണ് ഇന്ത്യയുടെ സാധ്യതകള്‍. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കെതിരെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണിംഗ് ബൗളര്‍ കഗീസോ റബാഡയുടെ റെക്കോര്‍ഡും മികച്ചതാണ്.
ടൂര്‍ണമെന്റ് വിജയത്തോടെ ആരംഭിക്കാന്‍ ഇന്ത്യയും കഴിഞ്ഞ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ബൗളിംഗ് പ്രതിസന്ധിയിലാണ്. ഡെയില്‍ സ്റ്റെയിന്‍ പരിക്കേറ്റ് പുറത്തായതോടെ ബ്യൂറന്‍ ഹെന്‍ഡ്രിക്കസ് ടീമിലെത്തിയെങ്കിലും കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ലുങ്കി എങ്കിടിയും കളിക്കാതിരിക്കുന്നത് പ്രോട്ടീസിന് തിരിച്ചടിയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here