Advertisement

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

June 6, 2019
1 minute Read

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി . കോട്ടയം ജില്ലാ പോലീസ് മേധാവിയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. സംഭവത്തില്‍ കമ്മീഷന്‍ കേസെടുത്തു.

എച്ച്1എന്‍1 രോഗം ബാധിച്ച കട്ടപ്പന സ്വദേശി തോമസ് ജേക്കബിനാണ് മെഡിക്കല്‍ കോളേജും ചില സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലെത്തിച്ച രോഗി രണ്ട് മണിക്കൂറിന് ശേഷം ചികിത്സ കിട്ടാതെ ആമ്പുലന്‍സില്‍ മരിച്ചു. ശക്തമായ നിയമ നടപടികള്‍ കുറ്റകാര്‍ക്കെതിരെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഗിന്നസ് മാട സ്വാമി നല്‍കിയ പരാതിയിലാണ് നടപടി.

Read more; കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; വീഴ്ച്ച പറ്റിയത് കട്ടപ്പനയിലെ ആശുപത്രിക്കെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

പനി ബാധിച്ച് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കെത്തിച്ച ഇടുക്കി സ്വദേശി ജേക്കബ് തോമസ് മരണപ്പെട്ടത് ചികിത്സ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ രോഗി എത്തിയ വിവരം അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരെ അറിയിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരണത്തില്‍ പറയുന്നത്. ആംബുലന്‍സില്‍ രോഗി കാത്തു നില്‍ക്കുന്നത് പിആര്‍ഒ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരെ അറിയിച്ചിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top