Advertisement

85 രോഗികളെ മയക്കുമരുന്ന് കുത്തിവെച്ച് കൊന്ന കേസില്‍ ജര്‍മനിയിലെ നഴ്‌സിന് വധശിക്ഷ

June 6, 2019
Google News 0 minutes Read

85 രോഗികളെ മയക്കുമരുന്ന് കുത്തിവെച്ച് കൊന്ന കേസില്‍ ജര്‍മനിയിലെ നഴ്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു. നില്‍സ് ഹോഗല്‍ എന്ന ജര്‍മന്‍ സ്വദേശിയാണ് ജോലിചെയ്ത രണ്ട് ആശുപത്രികളിലായി രോഗികളെ മയക്ക് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ ഹോഗെല്‍ 200ഓളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.

മനസിലാക്കാന്‍ പോലും സാധിക്കാത്തതാണ് ഹോഗെല്ലിന്റെ പ്രവര്‍ത്തിയെന്ന് ഹോഗലിന് ശിക്ഷ വിധിച്ച ജഡ്ജി സെബാസ്റ്റ്യന്‍ ബുഹെര്‍മാന്‍ പറഞ്ഞത്. 2000 ത്തിനും 2005 നും ഇടയിലാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയത്.  ജര്‍മ്മനിയിലെ രണ്ട് ആശുപത്രികളിലായാണ് ഹോഗല്‍ നഴ്‌സായി ജോലി ചെയ്തിരുന്നത്.

തീവ്രപരിചരണ വിഭാഗത്തിലെ രോഗികളെ രഹസ്യമായി മയക്കുമരുന്ന് കുത്തിവെച്ച് കൊല്ലുകയായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു രോഗിയെ ഹോഗെല്‍ മയക്കുമരുന്ന് കുത്തിവെക്കാന്‍ ശ്രമിക്കുന്നത് ഒരു വനിതാ നഴ്സ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്യ്തു. രോഗികളെ കൊന്ന കേസില്‍ ജീവപര്യന്തം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹോഗെല്‍ 10 വര്‍ഷം ശിക്ഷ അനുഭവിച്ചുകഴിഞ്ഞു.

എന്നാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുന്‍പ് പോസ്റ്റുമോര്‍ട്ടം നടത്താത്തതിനാല്‍ ഇവയില്‍ പലതും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. രോഗികളെ കൊല്ലുകമാത്രമായിരുന്നില്ല മരണത്തിനുമുന്‍പ് അവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമവും ഹോഗല്‍ നടത്തിയിരുന്നു.

കുറച്ചു ദിവസത്തേക്കുമാത്രമാണ് കൊലചെയ്തതിന്റെ സന്തോഷം ഇയാള്‍ക്ക് നിലനില്‍ക്കുക. അപ്പോഴേക്കും മറ്റൊരു ഇരയെ കണ്ടെത്തിയിരിക്കും. ഇപ്രകാരമായിരുന്നു ഹോഗെലിനെ പരിശോധിച്ച മനഃശാസ്ത്രവിദഗ്ധന്റെ റിപ്പോര്‍ട്ട്. വധശിക്ഷയ്ക്ക് കോടതി വിധിച്ച ശേഷം താന്‍ കൊന്നവരുടെ കുടുംബാഗങ്ങളോട് ഹോഗല്‍ മാപ്പ് ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here