അടുത്ത 24 മണിക്കൂറില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തും

കേരള-കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുയോജ്യമായ ഘടകങ്ങള്‍ അറബിക്കടലിലും അന്തഃരീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം. ലക്ഷദ്വീപ് ,മാലിദ്വീപ്തെക്ക് കിഴക്കന്‍ അറബി കടല്‍ , ഗള്‍ഫ് ഓഫ് മാന്നാര്‍ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള സൊമാലിയ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 -45 കിലോമീറ്റര്‍ വേഗതയില്‍
കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ 7,8,9,10,11 തീയതികളില്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here