ധോണിയുടെ ഗ്ലൗവിലെ ബലിദാൻ മുദ്ര; ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി

ധോണിയുടെ ഗ്ലൗവിലെ ബലിദാൻ മുദ്ര നീക്കം ചെയ്യണമെന്ന നിലപാട് കടുപ്പിച്ച് ഐസിസി. ധോണിയെ ബലിദാൻ മുദ്ര ആലേഖനം ചെയ്ത ഗ്ലൗ ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട ബിസിസിഐയുടെ കത്ത് ഐസിസി തള്ളി. ഇതോടെ ധോണിക്ക് ഗ്ലൗ മാറ്റേണ്ടി വരും.
നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഐസിസി ബിസിസിഐയുടെ അഭ്യർത്ഥന തള്ളിയത്. അടുത്ത മത്സരം മുതൽ ഈ ഗ്ലൗ മാറ്റണമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്. താരങ്ങൾ വസ്ത്രങ്ങളിലും മറ്റും പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങൾ ഉപയോഗിക്കരുത് എന്നാണ് നിയമമമെന്നും അത് ഒരാൾക്കു വേണ്ടി മാറ്റാനാകില്ലെന്നും ഐസിസി അറിയിച്ചു.
നേരത്തെ ബിസിസിഐയോടൊപ്പം ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയും സംഭവത്തിൽ ധോണിയെ പിന്തുണച്ചിരുന്നു. സംഭവത്തിൽ സാമ്പത്തിക ലാഭം ഇല്ലാത്തതു കൊണ്ട് തന്നെ ഐസിസി ധോണിയെ ഗ്ലൗ ധരിക്കാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here