Advertisement

2014നു ശേഷം ആകെ പരിക്കുകൾ 18; നെയ്മറിനു നഷ്ടമായത് 71 മത്സരങ്ങൾ

June 7, 2019
0 minutes Read

പരിക്കുകൾ ഇടതടവില്ലാതെ പിടികൂടുന്ന കളിക്കാരനാണ് നെയ്മർ. ഖത്തറിനെതിരായ സൗഹൃദ മത്സരത്തിനിടെ ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ കണ്ണങ്കാലിനു പരിക്കേറ്റ് പുറത്തായത് ആരാധകർക്ക് ഞെട്ടലുണ്ടാക്കിയിരുന്നു. വരുന്ന കോപ്പ അമേരിക്കയിൽ ബ്രസീലിൻ്റെ സാധ്യതകളെ നെയ്മറിൻ്റെ അഭാവം എത്രത്തോലം ബാധിക്കുമെന്ന ആശങ്കയിലാണ് ബ്രസീൽ ആരാധകർ.

അതേ സമയം, 2014നു ശേഷം 18 പരിക്കുകളിൽ നിന്നായി നെയ്മറിന് ഇതുവരെ നഷ്ടമായത് 71 മത്സരങ്ങളാണെന്നാണ് റിപ്പോർട്ട്. 2014 ജനുവരിയിലാണ് ആദ്യ പരിക്ക് പറ്റുന്നത്. വൽതു കാല്പാദത്തിലേറ്റ പരിക്ക് നെയ്മർക്കു നഷ്ടമാക്കിയത് എട്ടു മത്സരങ്ങൾ. ആ വർഷം ഏപ്രിലിൽ വീണ്ടും ഇടത്തെ കാലിൽ പരിക്ക് പറ്റിയ നെയ്മർക്ക് നാലു മത്സരങ്ങൾ നഷ്ടമായി. ജൂണിൽ വീണ്ടും പരിക്കെത്തി. ലോവർ ബാക്ക് പരിക്കായി കളത്തിനു പുറത്തായ നെയ്മർ 2 മത്സരങ്ങളിൽ പുറത്തിരുന്നു. ഓഗസ്റ്റിൽ വീണ്ടും ഇടത്തേ കാലിനു പരിക്ക്. ഒരു മത്സരത്തിൽ കളിച്ചില്ല. ആ വർഷം പിന്നെ പരിക്കുകളുണ്ടായില്ല.

കൃത്യം ഒരു വർഷത്തിനു ശേഷം 2015ൽ ഓഗസ്റ്റ് മുതലാണ് വീണ്ടും പരിക്കുകൾ വില്ലനായെത്തുന്നത്. തോളിനേറ്റ പരിക്ക് 4 മത്സരങ്ങൾ നഷ്ടമാക്കി. ഡിസംബറിൽ ഇടത്തേ തുടയ്ക്കേറ്റ പരിക്കിനെത്തുടർന്ന് മൂന്ന് മത്സരങ്ങളിൽ പുറത്തിരുന്നു. 2016 ജനുവരിയിൽ വീണ്ടും പരിക്ക് ഇടത്തേ തുടയിൽ. ഒരു കളി നഷ്ടം. ഡിസംബറിൽ തുട മാറി. പരിക്ക് വലത്തേ തുടയിൽ. നഷ്ടമായത് നാലു മത്സരങ്ങൾ. 2017 മാർച്ചിൽ വീണ്ടും ഇടത്തേ തുടയ്ക്ക് പരിക്ക്. ഒരു കളിയിൽ പുറത്തിരുന്നു. സെപ്തംബറിൽ വലതു കാലിന് പരിക്ക്. നഷ്ടമായത് ഒരു കളി. അക്കൊല്ലം നവംബറിൽ വീണ്ടും പരിക്ക് ഇടത്തേ തുടയ്ക്ക്. വീണ്ടും ഒരു കളി നഷ്ടം.

2018ലെ ആദ്യ പരിക്ക് ജനുവരിയിൽ. വലതു തുടക്കേറ്റ പരിക്കിൽ നഷ്ടമായത് രണ്ട് മത്സരങ്ങൾ. ഫെബ്രുവരിയിൽ വലത്തേ കാലിനു പരിക്ക്. നഷ്ടമായത് 18 മത്സരങ്ങൾ. വീണ്ടും നവംബറിലും ഡിസംബറിലും വലത്തേ തുടയ്ക്കേറ്റ പരിക്കിൽ യഥാക്രമം ഒന്നും മൂന്നും മത്സരങ്ങൾ നഷ്ടമായി. 2019 ജനുവരിയിൽ വലത്തേ കാലിനു പരിക്ക് പറ്റി 18 മത്സരങ്ങൾ നഷ്ടമായി. ഇപ്പോൾ ഈ മാസം വീണ്ടും പരിക്ക്. എത്ര മത്സരങ്ങൾ നഷ്ടമാവുമെന്ന് യാതൊരു ഐഡിയയുമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top