നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; അമ്മയുമായി സംസാരിച്ചു

എറണാകുളം ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതി. രോഗി അമ്മയുമായി സംസാരിച്ചു. ആശുപത്രിയില്‍ നിന്നും പുറത്തു വന്ന മെഡിക്കല്‍ ബുള്ളറ്റിനാണ് യുവാവിന്റെ ആരോഗ്യ നില സംബന്ധിച്ച വെളിപ്പെടുത്തലുകളുള്ളത്. തുടര്‍ ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.
രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതേവരെ കണ്ടെത്തിയിരിക്കുന്നത് 318 പേരെയാണ്. ഇവരെയെല്ലാം ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുക്കുകയും വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തു. ഇതില്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ള 52 പേര്‍ തീവ്രനിരീക്ഷണത്തിലാണ്.
കേരളത്തില്‍ നിപ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആരോഗ്യ മന്ത്രി ശൈലജയുടെ പ്രതികരണം.
ഇന്ന് ആരെയും ഇതുവരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. കോള്‍ സെന്ററുകളിലേക്ക് വിളിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. 22 പേരാണ് ഇന്ന് വിളിച്ചത്. നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇതേവരെ ആകെ വിളിച്ചിട്ടുള്ളത് 512 പേരാണ്. സംസ്ഥാനത്താകമാനം നിപ ബോധവത്ക്കരണ പരിപാടികളും സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here