Advertisement

മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കാനൊരുങ്ങി യുഎഇ; ജൂണ്‍ 15 മുതല്‍ നിയമം നിലവില്‍ വരും

June 7, 2019
0 minutes Read

യുഎഇ യില്‍ ജൂണ്‍ 15 മുതല്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ വരുമെന്ന് അധികൃതര്‍. കടുത്ത ചൂടിനെ തുടര്‍ന്ന് പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ബന്ധിത ഉച്ചവിശ്രമനിയമം നടപ്പിലാക്കുന്നത്.

ഗള്‍ഫ് മേഖലയില്‍ ചൂടിന്റെ കാഠിന്യം വര്‍ധിക്കുകയാണ്.പല ഗള്‍ഫ് രാജ്യങ്ങളിലും ഉച്ചവിശ്രമനിയമം നിലവില്‍ വന്നുകഴിഞ്ഞു. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഇന്നലെ 44 ഡിഗ്രി യാണ് ചൂട് രേഖപ്പെടുത്തിയത്. ഇന്നും ഇതേ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇനി ക്രമേണ ചൂടിന്റെ കാഠിന്യം കൂടും.യുഎഇയില്‍ ജൂണ്‍ 15നു നിലവില്‍ വരുന്ന ഉച്ചവിശ്രമം നിയമം സെപ്റ്റംബര്‍ 15 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പിനികളും നിയമം ബാധകമാണ്. പകല്‍ 12 മണി മുതല്‍ ഉച്ചകഴിഞ്ഞു 3.30 വരെ യാണ് വിശ്രമം സമയം. അന്ത്രരാഷ്ട്ര നിലവാരത്തില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യുന്നതിനുള്ള അവസരം നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്നും നിയമ ലംഘിക്കുന്ന കമ്പനികള്‍ക്ക് കടുത്ത ശിക്ഷ നടപടികള്‍ നേരിടേണ്ടിവരുമെന്നും തൊഴില്‍ മാനവ വിഭവശേഷി മന്താലയങ്ങള്‍ അറിയിച്ചു .യു എഇയില്‍ ഈ നിയമം നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top