Advertisement

‘രണ്ട് വർഷത്തേക്ക് കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാം’ : മുൻ കേന്ദ്ര മന്ത്രി അസ്‌ലം ഷേർ ഖാൻ

June 7, 2019
1 minute Read

രണ്ട് വർഷത്തേക്ക് കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാമെന്ന് ഒളിംപ്യനും മുൻ കേന്ദ്ര മന്ത്രിയുമായ അസ്‌ലം ഷേർ ഖാൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് ഷെർഖാൻ കത്തയച്ചു.

മെയ് 27നാണ് രാഹുൽ ഗാന്ധിക്ക് ഷെർഖാൻ ഇത് സംബന്ധിച്ച് കത്തയക്കുന്നത്. താൻ അധ്യക്ഷ സ്ഥാനം ാെഴിയുകയാണെന്നും ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷെർഖാൻ സന്നധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Read Also : ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിന് 52 എംപിമാർ ധാരാളം; ഓരോ ഇഞ്ചിലും പേരാടുമെന്ന് രാഹുൽ ഗാന്ധി

മധ്യപ്രദേശിൽ നിന്ന് മത്സരിച്ച് ജയിച്ചു കേന്ദ്ര മന്ത്രിയായിട്ടുണ്ട്. 1997ൽ പാർട്ടി വിട്ട് ബിജെപിയിൽ എത്തിയ ഷെർഖാൻ രണ്ട് വർഷതിന് ശേഷം കോൺ്ഗ്രസിൽ തിരിച്ചെത്തുകയായിരുന്നു. 1975 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമാണ് 65 കാരനായ ഒളിമ്പ്യൻ അസ്ലം ഷെർഖാൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top