Advertisement

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ

June 8, 2019
0 minutes Read

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. അതിന്റെ ആദ്യ ഘടുവായി 25 കോടി ലഭിച്ചതാണ്. എന്നിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് അറിയില്ല. എന്നും കെകെ ശൈലജ പറഞ്ഞു.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ നിപ പോലുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും കേരളം ആയുഷ്മാന്‍ പദ്ധതി നടപ്പാക്കാന്‍ തയ്യാറാകാത്തത് ദുഖകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനു പ്രതികരണമായാണ് കെകെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ തെറ്റിദ്ധാരണ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പതിനെട്ട് ലക്ഷം പേര്‍ക്കേ അനുകൂല്യം ലഭിക്കു. എങ്കിലും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും വാങ്ങിയെടുത്തിട്ടുണ്ടെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയുമായി ചേര്‍ന്ന് നാല്‍പത് ലക്ഷം പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് ആയുഷ്മാന്‍ പദ്ധതി നടപ്പിലാക്കിയതെന്നും കെ കെ ശൈലജ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top