മൂന്നു ദിവസം തങ്ങിയിട്ടും രാഹുലിനെ കാണാനായില്ല; കമൽനാഥ് മടങ്ങി

രാജ്യതലസ്ഥാനമായ ഡൽഹിയിൽ മൂന്നു ദിവസമായി തങ്ങിയിട്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാനാവാതെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. രാഹുലിനെ കാണാനാവാതെ കമൽനാഥ് ഒടുവിൽ നാട്ടിലേക്ക് വണ്ടികയറുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം രാഹുലുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും കോൺഗ്രസ് അധ്യക്ഷനെ കമൽനാഥിനു കാണാനായില്ല.
വയനാട്ടിൽ സന്ദർശനം നടത്തുന്നതിനുള്ള ഒരുക്കങ്ങളിലായതിനാലാണ് കമൽനാഥുമായി കൂടിക്കാഴ്ചയ്ക്കു സാധിക്കാതിരുന്നതെന്നാണ് ഇതുസംബന്ധിച്ച് നൽകുന്ന വിശദീകരണം. സംസ്ഥാനത്തെ പ്രശ്നങ്ങളും ലോക്സഭാ പരാജയവും ചര്‍ച്ച ചെയ്യാനാണ് കമൽനാഥ് അനുമതി തേടിയത്. നേരത്തെ കമൽനാഥ് ഉൾപ്പെടെ മുതിർന്ന നേതാക്കൾക്ക് എതിരെ രാഹുൽ ഗാന്ധി ശക്തമായി രംഗത്തെത്തിയിരുന്നു.
മക്കൾക്ക് സീറ്റ് ലഭിക്കാൻ മുതിർന്ന നേതാക്കൾ ശക്തമായ സമ്മർദ്ദമാണ് പാർട്ടിയിൽ ചലുത്തിയതെന്ന് രാഹുൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ആഞ്ഞടിച്ചിരുന്നു. മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കും രാഹുൽ തയാറായിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതോടെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ ദുർബലപ്പെടുത്താൻ ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്. കമല്‍നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്ന് കാണിച്ച് പ്രതിപക്ഷം നേരത്തെ തന്നെ ഗവര്‍ണര്‍ക്കു കത്തു നൽകുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here