Advertisement

അലിഗഢിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

June 8, 2019
0 minutes Read

ഉത്തർപ്രദേശിലെ അലിഗഢിൽ രണ്ടര വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തിൽ സർക്കാർ പ്രത്യേക അന്യേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി നിർദേശം നൽകി. കുടുംബത്തിന് എത്രയും പെട്ടെന്ന് നീതി ലഭിക്കുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.

ജൂൺ രണ്ടിനാണ് രണ്ടര വയസുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അച്ഛനോടുള്ള വൈരാഗ്യം തീർക്കാൻ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിലാകമാനം മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിദ്, അസ്ലം എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ 5 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ പ്രതികളെ തൂക്കിക്കൊല്ലണമെന്ന ആവശ്യവുമായി കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അമ്മ ശിൽപ്പ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top