Advertisement

ശബരിമലയില്‍ ദേവസ്വം ബോര്‍ഡും വനം വകുപ്പും തമ്മിലുള്ള ഭൂമി തര്‍ക്കം; അഭിഭാഷക കമ്മീഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

June 9, 2019
0 minutes Read

ശബരിമലയില്‍ ദേവസ്വം ബോര്‍ഡും വനം വകുപ്പും തമ്മിലുള്ള ഭൂമി തര്‍ക്കം പരിഹരിക്കുന്നതിനായി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടാംഘട്ട റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. അഭിഭാഷക കമ്മീഷന്‍ എഎസ്എപി കുറുപ്പള സമര്‍പ്പിച്ച റിപ്പോര്‍ട്ട് നാളെ ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിച്ചേക്കും.

ശബരിമലയില്‍ ദേവസ്വം ബോര്‍ഡും വനം വകുപ്പും തമ്മിലുള്ള ഭൂമിത്തര്‍ക്കം പരിഹരിക്കുന്നതിനാണ് അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. ഇതിനു വേണ്ടി തുടങ്ങിയ സര്‍വ്വേയുടെ രണ്ടാം ഘട്ട റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ സന്നിധാനത്തെ കെട്ടിടങ്ങളും വൃക്ഷങ്ങളും സംബന്ധിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാതകളായ നീലിമല പാതയും ചന്ദ്രാനന്ദന്‍ റോഡുമാണ് രണ്ടാം ഘട്ടത്തില്‍ അളന്നത്. ചക്കുപാലത്തെയും ഹില്‍ടോപ്പിലെയും പാര്‍ക്കിംഗ് അളന്ന് തിരിച്ചിട്ടുണ്ട്.

സന്നിധാനത്തേക്കുള്ള പാതയുടെ ഇരുവശത്തുമുള്ള കെട്ടിടങ്ങള്‍ അവയുടെ വിസ്തീര്‍ണ്ണം വൃക്ഷങ്ങള്‍ ടോയ്ലെറ്റ് കോംപ്ലക്‌സുകള്‍ കാര്‍ഡിയോളജി സെന്ററുകള്‍ എന്നിവയെക്കുറിച്ചെല്ലാം റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പത്തനംതിട്ട സര്‍വേ സെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ സര്‍വേ ആരംഭിച്ചത്. ത്രിവേണി പാര്‍ക്കിങ്ങ് ഗ്രൗണ്ട്, ഇന്‍സിനറേറ്റര്‍ നില്‍ക്കുന്ന സ്ഥലം നിലയ്ക്കല്‍ ചാലക്കയം മുതല്‍ പമ്പ വരെയുള്ള റോഡ് എന്നിവടങ്ങളിലെ റിപ്പോര്‍ട്ടാണ് ഇനി നല്‍കാനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top