ജാർഖണ്ഡിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് ട്രക്കിലിടിച്ച് കയറി; 11 മരണം

ജാർഖണ്ഡിൽ അമിതവേഗത്തിലെത്തിയ ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 25 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹസാരിബാഗിലെ ദേശീയപാതയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. 120 കിലോമീറ്റർ വേഗതയിലായിരുന്ന ബസ്സിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. ബ്രേക്ക് പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഡ്രൈവർ ബസ്സ് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും എതിർവശത്ത് നിന്ന് വരുകയായിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Hazaribagh: 11 dead and 25 injured after brake of a bus failed on National Highway 2 in Danuwa Ghati. #Jharkhand pic.twitter.com/AuCPHbXGEP
— ANI (@ANI) 10 June 2019
ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവർ ഉറക്കെ വിളിച്ചു പറഞ്ഞതായി പരിക്കേറ്റ യാത്രക്കാർ പറഞ്ഞു. പരിക്കേറ്റ യാത്രക്കാരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here