യോഗി ആദിത്യനാഥിനെതിരായ പോസ്റ്റ്; അറസ്റ്റിലായ മാധ്യമ പ്രവർത്തകന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് മാധ്യമ പ്രവർത്തകൻ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതിനെതിരെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പ്രശാന്ത് കനോജിയയുടെ ഭാര്യ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.അതേ സമയം സമാന സംഭവത്തിൽ ഉത്തർ പ്രദേശ് പൊലീസ് ഇന്ന് ഒരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also; അയോധ്യയിൽ ശ്രീരാമശില്പം സ്ഥാപിച്ച് യോഗി ആദിത്യനാഥ്; പോസ്റ്റൽ സ്റ്റാമ്പും പുറത്തിറക്കി
ഇതോടെ സംഭവത്തിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രശാന്ത് കനോജിയയെ നോയിഡ സിറ്റി മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.അറസ്റ്റിലായ മാധ്യമ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രശാന്തിന്റെ അറസ്റ്റ് നിയമത്തെ ദുരുപയോഗപ്പെടുത്തുന്ന നടപടിയാണെന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ അപലപിച്ചു. യോഗി ആദിത്യനാഥുമായി താൻ ദീർഘനേരം വീഡിയോ കോൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഒരു യുവതി പറയുന്ന വീഡിയോയാണ് പ്രശാന്ത് കനോജിയയും മറ്റു ചില മാധ്യമ പ്രവർത്തകരും പ്രചരിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here