Advertisement

സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് രാഹുൽ ഗാന്ധിക്കൊപ്പം നീങ്ങാൻ നല്ല ഒരു ടീം ഇല്ലെന്ന് കെ.സുധാകരൻ

June 10, 2019
1 minute Read

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നല്ലൊരു ടീം ഇല്ലെന്ന് കെ.സുധാകരൻ. തെരഞ്ഞെടുപ്പിൽ സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് രാഹുൽ ഗാന്ധിക്കൊപ്പം നീങ്ങാൻ നല്ല ഒരു ടീം ഉണ്ടായിരുന്നില്ല. ആരെയും കുറച്ചുകാണുന്നില്ലെന്നും എന്നാൽ രാഹുൽ ഗാന്ധി ചിന്തിക്കുന്നതിനൊപ്പം ചിന്തിക്കാനും പ്രവർത്തിക്കാനും അദ്ദേഹത്തിന് ഒരു നല്ല ടീം ഇല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. ട്വന്റി ഫോറിന്റെ ‘വാർത്താ വ്യക്തി’ യിലായിരുന്നു കെ.സുധാകരന്റെ പ്രതികരണം.

റഫാൽ അഴിമതി ഉന്നയിച്ചു എന്നല്ലാതെ അതിൽ സ്ഥിരീകരണമുണ്ടാക്കാൻ കോൺഗ്രസിന് സമയം കിട്ടിയില്ല. താൻ എല്ലാ പാർട്ടിക്കാരുടെയും എംപിയാണ്. ആയിരക്കണക്കിന് മാർക്‌സിസ്റ്റുകാരുടെ വോട്ട് കിട്ടിയിട്ടുണ്ട്. തന്നെ ഗുണ്ടയാണെന്ന് ചിത്രീകരിച്ച് ഇല്ലാതാക്കുന്നതാണ് സിപിഎമ്മിന്റെ ശൈലി. തന്റെ രാഷ്ട്രീയ അടിത്തറ ഇല്ലാതാക്കാൻ പിണറായി വിജയൻ ശ്രമിച്ചാൽ കഴിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.

കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ അക്രമത്തെ എതിർക്കുന്ന നിരവധി പേരുണ്ട്. വിരലിൽ എണ്ണാവുന്നവർ മാത്രമേ സിപിഎമ്മിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുള്ളു. തന്റെ വിജയ രഹസ്യം ജനപിന്തുണയാണ്. തന്നെ ജനങ്ങളാണ് സംരക്ഷിക്കുന്നത്. ഇത്തവണ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ബിജെപിയുടെ പണാധിപത്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top