ഇഖാമ പുതുക്കിയില്ലെങ്കിൽ പിഴ ശിക്ഷക്കും നാടുകടത്തലിനും വിധേയരാകേണ്ടിവരുമെന്ന് മുന്നറിയിപ്പ്

വിദേശികളുടെ തിരിച്ചറിയൽ രേഖയായ ഇഖാമ പുതുക്കിയില്ലെങ്കിൽ പിഴ ശിക്ഷക്കും നാടുകടത്തലിനും വിധേയരാകേണ്ടിവരുമെന്ന് മുന്നറിയിപ്പ്. സൗദി പാസ്പാർട്ട് വിഭാഗമായ ജവാസാത്താണ് ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
സൗദിയിലുള്ള വിദേശികൾ അവരുടെ തിരിച്ചറിയൽ രേഖയായ ഇഖാമ കാലാവധി അവസാനിക്കും മുമ്പ്തന്നെ പുതുക്കിയിരിക്കണം. അല്ലാത്ത പക്ഷം പിടിക്കപ്പെട്ടാൽ ആദൃ തവണ അഞ്ഞൂറ് സൗദി റിയാൽ പിഴ ഒടുക്കേണ്ടിവരും. ഇക്കാമ പുതുക്കാതെ രണ്ടാം തവണയും പിടിക്കപ്പെട്ടാൽ പിഴ സംഖൃ ആയിരം റിയാലായി വർദ്ദിക്കും. മുന്നാം തവണയും പിടികൂടിയാൽ ഇത്തരക്കാരെ നാടുകടത്തുമെന്നും പാസ്‌പോട്ട് വിഭാഗം ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകി.വിദേശികൾക്ക് അവരുടെ ഇക്കാമ കാലാവധിയും പുതുക്കേണ്ട തിയ്യതിയും ഉറപ്പുവരുത്താൻ നിലവിൽ സൗകരൃമുണ്ട്.
സൗദി ആഭൃന്തര മന്ത്രാലയത്തിനു കിഴിലുള്ള അബ്ഷീർ, മുഖീം എന്നീ പോർട്ടലുകൾ വഴി ഇക്കാമയുടെ കാലാവധി അറിയുവാനും പുതുക്കേണ്ട സമയം അറിയുവാനും സാധിക്കും. ഇതു വഴി പരിശോധന നടത്തി പിഴ കൂടാതെ ഇഖാമ പുതുക്കി രാജ്യം അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാൻ എല്ലാ വിദേശികളും ശ്രദ്ദിക്കണമെന്നും ,മന്ത്രാലയം ഓർമിപ്പിച്ചു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here