ഇക്രു എഴുതി, ‘ദൈവ’ത്തിന്റെ മറുപടി ഇങ്ങനെ; ശ്രദ്ധേയമായി ഈ കൊച്ചു ഹ്രസ്വചിത്രം

ബാല്യത്തിന്റെ നിഷ്‌കളങ്കത ഒപ്പിയെടുത്ത് ഒരു കൊച്ചു ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു. ഇക്രു എന്ന കുട്ടി ദൈവത്തിന് കത്തെഴുതുന്നതും അതിന് ലഭിക്കുന്ന മറുപടിയുമാണ് ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം. ‘ഇക്രു’ എന്നു തന്നെയാണ് ഹ്രസ്വ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഒരു കൂട്ടം ചെറുപ്പക്കാരുടെ ദീർഘനാളത്തെ സ്വപ്‌നമാണ് ഈ ഹ്രസ്വ ചിത്രം

ലോനപ്പന്റെ മാമ്മോദീസ, തൊട്ടപ്പൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാസ്റ്റർ ഡാവിഞ്ചി സതീഷാണ് ഇക്രുവായി എത്തിയിരിക്കുന്നത്. ഡാവിഞ്ചിയുടെ അഭിനയവും മികച്ചു നിൽക്കുന്നു. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ രമേഷ്, ജിത്തു ജോൺസൺ എന്നിവരുടെ പ്രകടനവും ചിത്രത്തിന് കരുത്തുപകർന്നു.

സനു വർഗീസാണ് ഇക്രുവിന്റെ സംവിധായകൻ. എഡിറ്റ് നിർവഹിച്ചിരിക്കുന്നതും സനുവാണ്. ഇക്രുവിന്റെ തിരക്കഥ തയാറാക്കിയത് ജിത്തു ജോൺസണാണ്. പശ്ചാത്തല സംഗീതം ഗോഡ്വിൻ ജിയോ സാബു ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അൻവർ വർഗീസും ശബ്ദലേഖനം വിഘ്‌നേഷ്, മിഥുൻ രാജ്, അഞ്ജു കൃഷ്ണൻ എന്നിവരും നിർവഹിച്ചിരിക്കുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More