Advertisement

തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ ഉന്തും തളളും; വീഡിയോ

June 11, 2019
Google News 4 minutes Read

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും കയ്യാങ്കളിയും. നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് സംഭവം.

പശ്ചിമ ഉത്തര്‍പ്രദേശിലെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് കനത്ത തോല്‍വിയാണ് നേരിട്ടത്. ഈ തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായത്. നേതാക്കള്‍ പരസ്പരം ഉന്തും തളളും നടത്തുന്നതും മറ്റു നേതാക്കള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നാണ് ഇതുസംബന്ധിച്ചുളള ചോദ്യത്തിന് ഒരു കോണ്‍ഗ്രസ് നേതാവ് നല്‍കിയ വിശദീകരണം.

അതേസമയം തെരഞ്ഞെടുപ്പ് തോല്‍വി കോണ്‍ഗ്രസിലെ ഭിന്നത പരസ്യമാക്കുന്നതാണെന്നാണ് പാര്‍ട്ടി നേതാവ് കെ കെ ശര്‍മ്മയുടെ വാക്കുകള്‍. ശരിയായ ആളുകളുമായി കൂടിയാലോചന നടത്താതെ നേതൃത്വം തീരുമാനമെടുത്തതാണ് തോല്‍വിക്ക് കാരണമെന്ന് കെ കെ ശര്‍മ്മ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ പറയാന്‍ ഒരുപാടു കാര്യങ്ങള്‍ ഉണ്ടെന്ന് താന്‍ ജ്യോതിരാദിത്യ സിന്ധ്യയെ ധരിപ്പിച്ചതായും കെ കെ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here