Advertisement

കേരളത്തിൽ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

June 11, 2019
Google News 0 minutes Read

കേരളത്തിൽ നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലവസ്ഥാ നീരീക്ഷണ കേന്ദ്രം. ഒമ്പതു ജില്ലകളിൽ നാളെയും യെല്ലൊ അലേർട്ട് തുടരും. അറബികടലിൽ രൂപം കൊണ്ടിരിക്കുന്ന വായു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കടൽക്ഷോഭം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.

വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും ശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .ഒമ്പതു ജില്ലകളിൽ യെല്ലൊ അലേർട്ട് നാളെയും തുടരും. തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വായു ചുഴലിക്കാറ്റ് ജൂൺ പതിമൂന്നോടു കൂടി ഗുജറാത്ത് തീരത്തേക്കടുമെന്നാണ് കാലവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ തീരത്ത് 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ കാറ്റു വീശാനിടയുണ്ട്. തെക്കൻ കേരളത്തിൽ ഇന്നും കടലാക്രമണം രൂക്ഷമാണ്. തിരുവനന്തപുരം വലിയ തുറയിൽ മുപ്പതോളം വീടുകൾ തകർന്നു. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here