കുവൈറ്റിലെ സ്വകാര്യ മേഖലയിലെ ശമ്പള വിതരണം; നിയമം കർശനമാക്കുന്നു

കുവൈറ്റിൽ സ്വകാര്യമേഖലയിലെ ശമ്പള വിതരണം സംബന്ധിച്ചുള്ള നിയമം കർശനമാക്കുന്നു. എല്ലാ മാസവും എട്ടാം തീയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കണമെന്നാണ് പുതിയ വ്യവസ്ഥ. നിയമം തെറ്റിക്കുന്ന കമ്പനികളുടെ ഫയലുകൾ ബ്ലോക്ക് ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരും.

സ്വകാര്യ മേഖലയിൽ മാസത്തിലെ ആദ്യത്തെ 7 ദിവസത്തിനുള്ളിൽ തന്നെ ശമ്പള വിതരണം നടത്തിയിരിക്കണം എന്ന നിയമം കർശനമായി നടപ്പാക്കാനാണ് പബ്ലിക് അതോറിറ്റി ഫോർ മാൻ പവറിന്റെ തീരുമാനം. സ്വകാര്യമേഖലയിൽ പല കമ്പനികളും ശമ്പള കുടിശ്ശിക വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാൻ പവർ അതോറിറ്റി വിഷയത്തിൽ ഇടപെടൽ നടത്തിയത്.

സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന വലിയ സ്ഥാപനങ്ങൾ മുതൽ ചെറിയ സ്ഥാപനങ്ങളിൽ വരെ ശമ്പള വിതരണം എല്ലാ മാസവും എട്ടാം തീയതിക്ക് മുൻപാകെ പൂർത്തിയാക്കണം. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഭൂരിപക്ഷം വിദേശി സമൂഹവും ജോലി നോക്കുന്നത് സ്വകാര്യ മേഖലയിലാണ്. അതിനാൽ തന്നെ ശമ്പള വിതരണം സംബന്ധിച്ച നിയമം കർശനമാക്കുന്നത് തൊഴിലാളികളെ സംബന്ധിച്ച് ഗുണകരമായ തീരുമാനാമാണെന്നാണ് വിലയിരുത്തൽ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top