കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അരുണാചലിലെ വടക്കൻ ലിപ്പോയിൽ നിന്നാാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. അസമിലെ ജോഹർഹട്ടിൽ നിന്നാണ് വിമാനം പറന്നുയർന്നത്. 2 മലയാളികൾ ഉൾപ്പടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ജൂൺ 3നാണ് വിമാനം കാണാതായത്.
ജൂൺ മൂന്ന് തിങ്കളാഴ്ച അസമിലെ ജോർഹട്ടിൽ നിന്ന് മെൻചുക അഡ്വാൻസ് ലാൻഡിങ് (എ.എൽ.ജി) ഗ്രൗണ്ടിലേക്ക് 13 യാത്രക്കാരുമായി തിരിച്ച വിമാനമാണ് മെൻചുക വനഭാഗത്തുവെച്ച് കാണാതായത്. പറന്നുയർന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏഴ് ഓഫീസർമാരും ആറു സൈനികരുമടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ടുപേർ മലയാളികളാണ്.
The wreckage of the missing #An32 was spotted today 16 Kms North of Lipo, North East of Tato at an approximate elevation of 12000 ft by the #IAF Mi-17 Helicopter undertaking search in the expanded search zone..
— Indian Air Force (@IAF_MCC) June 11, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here