Advertisement

ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങൾ ഛേദിക്കണമെന്ന് മന്ത്രി

June 12, 2019
0 minutes Read

ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ പൊതുജനമധ്യത്തില്‍ വെച്ച് ഛേദിക്കണമെന്ന് മധ്യപ്രദേശ് മന്ത്രി. മധ്യപ്രേദശിലെ വനിതാ ശിശുക്ഷേമകാര്യമന്ത്രി ഇമര്‍തി ദേവിയാണ് ബലാത്സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയത്. കമലാനഗറില്‍ ബലാത്സംഗത്തിനിരയായ എട്ടു വയസ്സുള്ള കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

എട്ടു വയസ്സുകാരിയെ പോലും ബലാത്സംഗത്തിനിരയാക്കുന്ന കുറ്റവാളികളുടെ മൂക്കും ചെവികളും മറ്റവയവങ്ങളും ജനങ്ങളുടെ മധ്യത്തില്‍ വെച്ച് അരിഞ്ഞുകളയണം. ആര് തെറ്റു ചെയ്താലും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. പൊതുസ്ഥലത്തുവെച്ച് വേണം ശിക്ഷ നല്‍കാന്‍. അങ്ങനെ ചെയ്താല്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന മറ്റുള്ളവര്‍ക്ക് അതൊരു പാഠമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വലിയ കോളനികള്‍ക്കു സമീപം പൊലീസ് ബൂത്തുകള്‍ സ്ഥാപിക്കും. ഇതിനുള്ള പദ്ധതി മുഖ്യമന്ത്രി കമല്‍നാഥിനു മുന്നില്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top