Advertisement

എംബിബിഎസ് മെഡിക്കൽ കോളേജുകളിൽ സാമ്പത്തിക സംവരണം; ഉത്തരവ് തിരുത്തി സർക്കാർ

June 12, 2019
0 minutes Read

എംബിബിഎസ് പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ഉത്തരവ് വിവാദമായതോടെ സർക്കാർ തിരുത്തി. സർക്കാർ കോളേജുകൾക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏർപ്പെടുത്തിയതായിരുന്നു വിവാദമായത്. എന്നാൽ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കും സീറ്റുകൾ കൂട്ടി സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി.
മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കൽ കോളേജുകൾക്ക് സീറ്റ് കൂട്ടാൻ അനുമതി നൽകിയെന്നും ആരോപണമുണ്ട്. അതേ സമയം ഇതര സംസ്ഥാന വിദ്യാർഥികൾക്ക് എം ബി ബി എസിന് 15 ശതമാനം സീറ്റ് സർക്കാർ ഉത്തരവ് പുറത്തിറക്കി.

സാമ്പത്തിക സംവരണത്തിനായുള്ള അധിക സീറ്റുകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയപരിധി ചൊവ്വാഴ്ച്ച അവസാനിച്ചിരുന്നു.സർക്കാർ മെഡിക്കൽ കോളേജുകൾക്കൊപ്പം ന്യൂനപക്ഷ പദവിയില്ലാത്ത എട്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ എണ്ണം 10% കൂട്ടാൻ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയതാണ് വിവാദമായത്. ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള പത്ത് മെഡിക്കൽ കോളേജുകൾ പ്രതിഷേധമറിയിച്ചു. തങ്ങൾക്കും അധിക സീറ്റ് വേണമെന്നും ഇല്ലാത്ത പക്ഷം കോടതിയെ സമീപിക്കാനുമായിരുന്നു മാനേജ്മെന്റുളുടെ വാദം. സംഭവം വിവാദമായതോടെ ന്യൂനപക്ഷ പദവിയുള്ള മെഡിക്കൽ കോളേജുകൾക്കും സർക്കാർ അധിക സീറ്റ് നൽകി.മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കൽ കോളേജുകൾക്ക് സീറ്റ് കൂട്ടാൻ അനുമതി നൽകിയെന്നും ആരോപണമുണ്ട്. വർക്കല എസ്.ആർ.മെഡിക്കൽ കോളേജ്, ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിനും അധിക സീറ്റ് നൽകിയതിനെതിരെയാണ് ആരോപണം.സാമ്പത്തിക സംവരണത്തിന് കീഴിലുള്ള 10 ശതമാനം അധികസീറ്റുകളിലെ ഫീസ് ഘടന സംബന്ധിച്ചും അവ്യക്തതയുണ്ട്.

അതേസമയം ഇതര സംസ്ഥാന വിദ്യാർഥികൾക്ക് എം ബി ബി എസിന് 15 ശതമാനം സീറ്റ് വർധിപ്പിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.എൻ ആർ ഐ ക്വാട്ടയ്ക്ക് പുറമേയാണ് 15 ശതമാനം സീറ്റ് വർധിപ്പിച്ചത്.
സ്വാശ്രയ മെഡിക്കൽ കോളെജുകളിൽ എം ബി ബി എസിന് കേരളത്തിലെ വിദ്യാർഥികൾക്ക് അവസരം കുറയുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top