സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. 9 ജില്ലകളില്‍ കേന്ദ്ര കാലവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. വായു ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കില്ലെങ്കിലും അതിന്റെ പ്രഭാവത്തില്‍ മഴയും തീര പ്രദേശങ്ങളില്‍ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായു ചുഴലിക്കാറ്റിന്റെ സഞ്ചാര പാത കേരളത്തിന്റെ തീരത്തു നിന്നു മാറിയെങ്കിലും വരുന്ന ഇരുപത്തി നാലു മണിക്കൂര്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ് തിരുവനന്തപുരത്ത് വലിയ തുറയിലും, കൊച്ചു തോപ്പാലും കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
കൊല്ലത്തും, ആലപ്പുഴയിലും തീരപ്രദേശങ്ങളില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. വടക്കന്‍ കേരളത്തിലും കടലാക്രണം രൂക്ഷമാണ് മലപ്പുറം ജില്ലയിലെ പൊന്നാനി, വെളിയങ്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും മഴ ശക്തമാണ് കൊയിലാണ്ടി ,കടലുണ്ടി തുടങ്ങിയ തീര പ്രദേശങ്ങളിലെ കടല്‍ഭിത്തികള്‍ ബലപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ വരും മണിക്കൂറില്‍ പന്ത്രണ്ട് സെന്റീമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here