Advertisement

നിപ വൈറസ് പകർന്നത് പേരയ്ക്കയിൽ നിന്നെന്ന് സംശയം

June 12, 2019
Google News 0 minutes Read

നിപ വൈറസ് പകർന്നത് പേരയ്ക്കയിൽ നിന്നെന്ന് സംശയം. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥി അസുഖം ബാധിക്കുന്നതിന് മുൻപ് പേരയ്ക്ക കഴിച്ചതായി ഡോക്ടർമാരോട് വെളിപ്പെടുത്തി. പേരയ്ക്കയിൽ നിന്നുമാണ് നിപ വൈറസ് പകർന്നതെന്ന് കേരളത്തിൽ വിദഗ്ധ ചികിത്സയ്‌ക്കെത്തിയ എയിംസിലെ ഡോക്ടർമാരും സംശയിക്കുന്നുണ്ട്. യുവാവിന്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും ഡോക്ടർമാർ ഉൾപ്പെടെയുള്ള വിഗദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു.

അതേസമയം, യുവാവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഇന്നലെ ആശുപത്രി അധികൃതർ പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്. യുവാവിന് പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്.

മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിലുള്ള ഏഴ് രോഗികളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ഐസോലേഷൻ വാർഡിലെ എല്ലാവരുടെയും ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇവരിൽ ഒരാളെ ഇന്നലെ വാർഡിലേക്ക് മാറ്റി. എറണാകുളം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം പരിശോധിച്ച 5 സാമ്പിളുകളും നെഗറ്റീവാണെന്നും ഇന്നലെ 10 സാമ്പിളുകൾ കൂടി പരിശോധനയ്‌ക്കെടുത്തിട്ടുണ്ടെന്നും എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here