Advertisement

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ഡിആർഐക്കെതിരെ പ്രകാശ് തമ്പി; മൊഴി രേഖപ്പെടുത്തിയത് മർദ്ദിച്ച്

June 12, 2019
Google News 0 minutes Read

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ഡിാർഐക്കെതിരെ പ്രകാശ് തമ്പി. തന്നെ മർദ്ദിച്ചാണ് മൊഴി രേഖപ്പെടുത്തിയതെന്ന് പ്രകാശ് തമ്പി പറഞ്ഞു. ബന്ധുവിനെതിരെ മൊഴി നൽകാൻ ഡിആർഐ ഉദ്യോഗസ്ഥർ മർദ്ദിച്ചു. മൊഴി പിൻവലിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി.

എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നൽകിയത്. പ്രകാശ് തമ്പിയുടെ പരാതി കോടതി രേഖപ്പെടുത്തി. സ്വർണ്ണക്കടത്ത് കേസിൽ പ്രകാശ് തമ്പിയുടെ റിമാൻഡ് ഈ മാസം 26 വരെ നീട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here