നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനക്ഷമമാകാതെ തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോ

കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് 3 വര്‍ഷം കഴിഞ്ഞിട്ടും തൊടുപുഴ കെഎസ്ആര്‍ടിസി യുടെ പുതിയ ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തം. തൊടുപുഴ ഡിപ്പോ നിര്‍മ്മാണം ആരംഭിച്ചതിനു ശേഷം പണികള്‍ ആരംഭിച്ച മുവാറ്റുപുഴ ഡിപ്പോ കഴിഞ്ഞ മാസം തുറന്നു കൊടുക്കുക കൂടി ചെയ്തതോടെ തൊടുപുഴ ഡിപ്പോയോട് ചിറ്റമ്മ നയം കാണിക്കുയാണെന്നാണ് ആക്ഷേപം ഉയരുന്നത്. ഡിപ്പോ തുറക്കുന്നതിന് വേണ്ട യാതൊരു കാര്യങ്ങളും അധികൃതര്‍ ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്.
ആറ് വര്‍ഷമായി തൊടുപുഴ കെ എസ് ആര്‍ ടി സി യു ടെ പുതിയ ഡിപ്പോ വരുന്നതും കാത്ത് ജനങ്ങള്‍ കണ്ണും നട്ട് നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട്. കെട്ടിട പണി ഏകദേശം 3 വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ചിട്ടും ഇലക്ട്രിക്കല്‍ ,വയറിംഗ് എന്നീ ജോലികള്‍ തീര്‍ക്കുവാന്‍ ആരും തന്നെ മുന്‍കൈ എടുക്കിന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച പദ്ധതി അടുത്ത സര്‍ക്കാര്‍ എത്തിയിട്ടും ഉദ്ഘാടനം നടത്തുന്നതിലും സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു. ഇപ്പോള്‍ പഴയ കെഎസ്ആര്‍ ടിസി പ്രവര്‍ത്തിക്കുന്നത് ഒരു ലോറി സ്റ്റാന്‍ഡില്‍ ആണ്. ഒരു മഴ പെയതാന്‍ പിന്നെ മുഴുവന്‍ ചെളിയും പൊടിയും കാരണം ജനങ്ങള്‍ ബസില്‍ കയറുവാന്‍ പോലും ബുദ്ധിമുട്ടുകയാണെന്നും പുതിയ സ്റ്റാന്‍ഡ് ഉടനടി യാഥാര്‍ത്യമാക്കണമെന്നുമാണ് ആവശ്യം.
ഇപ്പോള്‍ പുതിയ സ്റ്റാണ്ടില്‍ ഒരു ഡീസല്‍ പമ്പ് മാത്രമാണ് ഉള്ളത്. ടോമിന്‍ തച്ചങ്കിരി കെഎസ്ആര്‍ടിസിഎം ഡിയായിരുന്ന അവസരത്തില്‍ ഡിപ്പോയുടെ ബാക്കി പണികള്‍ തീര്‍ത്ത് ഉദ്ഘാടനം നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഒരു പണിയും നടന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം. കെഎസ്ആര്‍ടിസിയുടെ 14 കോടി രൂപ മുടക്കിയിട്ടും പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ഡിപ്പോ സന്ദര്‍ശിക്കണമെന്ന് ഗതാഗത മന്ത്രിയോട് നേതാക്കളും കെഎസ്ആര്‍ടിസി ജീവനക്കാരും ആവശ്യപ്പെട്ടിട്ടും മന്ത്രി തയ്യാറാകാത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here