Advertisement

ലയൺസ് മീഡിയ അവാർഡ് ട്വന്റിഫോർ ന്യൂസ് എഡിറ്റർ ദീപക് ധർമ്മടത്തിന്

June 13, 2019
4 minutes Read

ലയൺസ് മീഡിയ അവാർഡ് ട്വന്റിഫോർ ന്യൂസ് എഡിറ്റർ ദീപക് ധർമ്മടത്തിന്. ട്വന്റിഫോർ പുറത്തു കൊണ്ടുവന്ന മാഹി മദ്യ ലോബിയുടെ ചട്ട ലംഘനവും മാഹിയിൽ നിന്നും മദ്യം കേരളത്തിലേക്ക് കടത്തുന്നതും സംബന്ധിച്ച അന്വേഷണ പരമ്പരയാണ് അവാർഡിന് പരിഗണിച്ചത്. 10000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. ശനിയാഴ്ച തലശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

ട്വന്റിഫോർ വാർത്തയെ തുടർന്ന് കേരള, പോണ്ടിച്ചേരി സർക്കാരുകൾ നടപടി സ്വീകരിച്ചിരുന്നു. മന്ത്രി ടി പി രാമകൃഷ്ണൻ ചെക്ക്‌പോസ്റ്റിൽ നേരിട്ട് മിന്നൽ പരിശോധനവരെ നടത്തി. വാർത്ത സമൂഹത്തിൽ മികച്ച ഇടപെടലുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് അവാർഡ് നൽകുന്നതെന്ന് ലയൺസ് ഭാരവാഹികൾ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top