ആണവായുധങ്ങള്‍ ഉപയോഗിക്കാനോ നിര്‍മ്മിക്കാനോ ഇറാന് പദ്ധതിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ

ആണവായുധങ്ങള്‍ ഉപയോഗിക്കാനോ നിര്‍മ്മിക്കാനോ ഇറാന് പദ്ധതിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമീനിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ആബേയുടെ പ്രസ്താവന. രണ്ട് ദിവസത്തെ ഇറാന്‍ സന്ദര്‍ശനത്തിനായി എത്തിയതാണ് ആബേ.
ആണവായുധങ്ങള്‍ ഉപയോഗിക്കാനോ നിര്‍മ്മിക്കാനോ ഇറാന് പദ്ധതിയില്ല. എന്നാല്‍ അമേരിക്കയുമായി ഈ വിഷയത്തില്‍ യാതൊരു ചര്‍ച്ചയുമില്ലെന്നും ആബേയോട് ആയത്തുള്ളാ അലി ഖമീനി പറഞ്ഞു. ഇറാന്‍ പ്രസിഡന്റ്് ഹസന്‍ റൂഹാനിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രംപിന് ഒരു സന്ദേശവും നല്‍കാന്‍ താല്‍പ്പര്യമില്ലെന്നും ഖമീനി പറഞ്ഞു. ഭാവിയിലും ട്രംപുമായി മറുപടി പറയാന്‍ ഇല്ലെന്നും ഖമീനി വ്യക്തമാക്കി. സത്യസന്ധമായുള്ള ചര്‍ച്ചകള്‍ക്ക് ട്രംപ് തയ്യാറാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇറാനില്‍ ഭരണ മാറ്റം ആഗ്രഹിക്കുന്നു എന്ന ട്രംപിന്റെ വാദം കളവാണെന്നും ഖമീനി കൂട്ടിച്ചേര്‍ത്തു.
ഇറാനും അമേരിക്കയുമായുള്ള സാമ്പത്തിക യുദ്ധം പരിഹരിക്കുന്നതില്‍ ഇടനില വഹിക്കാനാണ് ആബേ ഇറാനിലെത്തിയത്. നാല് പതിറ്റാണ്ടിന് ശേഷം ഇറാന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഷിന്‍സോ ആബേ.ട്രംപിന്റെ അനുവാദത്തോട് കൂടിയാണ് ആബേയുടെ ഇറാന്‍ സന്ദര്‍ശനം എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here