Advertisement

ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയ്ക്ക് കൈമാറാന്‍ ധാരണയായി

June 13, 2019
0 minutes Read

ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയ്ക്ക് കൈമാറാന്‍ ധാരണയായി. അമേരിക്കയ്ക്ക് അസാഞ്ജിനെ കൈമാറാനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഒപ്പുവെച്ചു. എന്നാല്‍ അന്തിമ നിലപാട് കോടതിയാണ് സ്വീകരിക്കുക. അസാഞ്ജിനെ വിട്ടുകിട്ടാനായി അമേരിക്ക നേരത്തെ ബ്രിട്ടന് കത്തുനല്‍കിയിരുന്നു.

ജൂലിയന്‍ അസാഞ്‌ജെയെ അമേരിക്കക്ക് കൈമാറുന്ന കുറ്റവാളി കൈമാറ്റ ഉത്തരവില്‍ ഒപ്പുവെച്ച വിവരം ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദാണ് അറിയിച്ചത്. അമേരിക്കയുടെ അപേക്ഷ പരിഗണിച്ചാണ് അസാഞ്ജയെ കൈമാറുന്നതെന്ന് ജാവിദ് പറഞ്ഞു. എന്നാല്‍ കൈമാറ്റത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും ജാവിദ് അറിയിച്ചു. നാളെയാണ് അസാഞ്ജിനെ കോടതിയില്‍ ഹാജരാക്കുക.

അമേരിക്കന്‍ നീതിന്യായ വിഭാഗം 18 കുറ്റങ്ങളാണ് അസാഞ്ജിന് മേല്‍ ചുമത്തിയിട്ടുള്ളത്. അമേരിക്കന്‍ രഹസ്യരേഖകള്‍ ചോര്‍ത്തിയെന്നതാണ് അസാഞ്ജിന് മേലുള്ള കുറ്റം. ഇക്വഡോര്‍ രാഷ്ട്രീയ അഭയം പിന്‍വലിച്ചതിന് പിന്നാലെ ഏപ്രില്‍ 11 നാണ് അസാഞ്‌ജെയെ ബ്രിട്ടന്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top