വിജയം ശരിക്കുമങ്ങ് ആഘോഷിച്ചു; ആരാധകര്‍ക്കിടയിലേക്ക് ജഴ്‌സികള്‍ എറിഞ്ഞ് നല്‍കി പ്രീതി സിന്റ

ഐപിഎല്‍ 2025-ല്‍ ജയ്പൂരില്‍ തിങ്കളാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിങ്‌സ് ഏഴ് വിക്കറ്റ് വിജയം നേടിയതിന് പിന്നാലെ അതിരില്ലാത്ത സന്തോഷത്തില്‍ ടീമിന്റെ സഹ ഉടമ കൂടിയായ പ്രീതി സിന്റ. മത്സരം അവസാനിച്ചപ്പോള്‍ സ്റ്റാന്റില്‍ നിന്നിറങ്ങിയ നടി സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടീം ആരാധകരുടെ ആവേശത്തിനൊപ്പം ചേര്‍ന്നു. ആരാധകര്‍ക്കിടയിലേക്ക് ടീമിന്റെ ജഴ്‌സികള്‍ ഒന്നിന് പിറകെ ഒന്നായി എറിഞ്ഞു കൊണ്ടാണ് പ്രീതി ശ്രദ്ധ പിടിച്ചുപറ്റിയത്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ട ഒരു വീഡിയോയില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക് നടുവിലാണ് നടി നില്‍ക്കുന്നത്. ആരാധക പിന്തുണയില്‍ പ്രീതി സിന്റ അമ്പരന്നുനില്‍ക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ഐപിഎല്ലിലെ ശക്തരായ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സ് ഏഴ് വിക്കറ്റിന്റെ മികച്ച വിജയം നേടുക മാത്രമല്ല പ്ലേ ഓഫിന് മുമ്പ് ഐപിഎല്ലിലെ ആദ്യ രണ്ട് സ്ഥാനങ്ങളും ഉറപ്പാക്കി. പ്രിയാന്‍ഷ് ആര്യ (63), ജോഷ് ഇംഗ്ലിസ് (73) എന്നിവരുടെ മികച്ച പ്രകടനമാണ് ഏഴ് വിക്കറ്റും ഒമ്പത് പന്തുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കാന്‍ പഞ്ചാബിനെ സഹായിച്ചത്.
Story Highlights: Preity Zinta Tosses Jerseys Towards fans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here