Advertisement

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലേക്ക് പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കണമെന്ന് അമിത് ഷാ

June 13, 2019
0 minutes Read

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലേക്ക് ബിജെപിയുടെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കണമെന്ന് അമിത് ഷാ. സംഘടനാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ചേര്‍ന്ന ഭാരവാഹികളുടെ യോഗം ഡല്‍ഹിയില്‍ തുടരുകയാണ്.
സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തികരിച്ച ശേഷമാകും അമിത് ഷാ അധ്യക്ഷ സ്ഥാനം ഒഴിയുക എന്നാണ് സൂചന.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ നേടിയ 303 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടാനാവില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഭാരവാഹികളുടെ യോഗത്തില്‍ വ്യക്തമാക്കി.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കീഴ്ഘടകങ്ങള്‍ മുതല്‍ ദേശീയതലം വരെ നീളുന്ന സംഘടന തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളാണ് ഇന്നലെയും ഇന്നുമായി നടക്കുന്ന ഭാരവാഹി യോഗത്തിന്റെ പ്രധാന അജണ്ട.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും. സംഘടന തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ ചര്‍ച്ചസെക്രട്ടറിമാര്‍ കൂടി പങ്കെടുക്കുന്ന ഇന്നത്തെ യോഗത്തിലുണ്ടാകും.  മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ അമിത് ഷാ അധ്യക്ഷസംസ്ഥാനത്ത് തുടരനാണ് സാധ്യത.

സംഘടന തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ അമിത് ഷായുടെ സഹായിയായി വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കുന്ന കാര്യവും ചര്‍ച്ചക്ക് വരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒഴിവ് വന്ന നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top