കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു.83 വയസായിരുന്നു. തിരുവനന്തപുരത്തെ ജി ജി ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.കൊല്ലം കണ്ടച്ചിറയിലാണ് പഴവിള രമേശൻ ജനിച്ചത്.
1961 മുതൽ 1968 വരെ കെ ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായിരുന്നു. 1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചു.സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്. അബുദാബി ശക്തി അവാർഡ്, മൂലൂർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, വിശ്വവേദി സാഹിത്യ പുരസ്കാരം, മഹാകവി പി ഫൗണ്ടേഷൻ പഠനഗവേഷണ കേന്ദ്രത്തിന്റെ കവിപ്രതിഭാ ബഹുമതി എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പഴവിള രമേശന്റെ കവിതകൾ, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണപുരുഷൻ എന്നീ കവിതാസമാഹാരങ്ങളും ഓർമ്മകളുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നീ ഗദ്യഗ്രന്ഥങ്ങളുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭാര്യ : സി രാധ. മക്കൾ : സൂര്യ സന്തോഷ്, സൗമ്യ സുഭാഷ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here