ഇക്വഡോറില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി; നിയമം കോടതി അംഗീകരിച്ചത് നാലിനെതരിരെ അഞ്ച് വോട്ടുകള്‍ക്ക്

ഇക്വഡോറില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി. നാലിനെതിരെ അഞ്ച് വോട്ടിനാണ് ഇകഡ്വോര്‍ ഹൈക്കോടതി നിയമം അംഗീകരിച്ചത്. സ്വവര്‍ഗ വിവാഹനുകൂലികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിധി ആഘോഷത്തോടെ സ്വീകരിച്ചു.
പരമ്പരാഗത കത്തോലിക്കന്‍ രാജ്യമായ ഇകഡ്വോറില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയത് ചരിത്രവിധിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വിധിയെ സ്വാഗതം ചെയ്ത് സ്വവര്‍ഗ വിവാഹാനുകൂലികള്‍ രാജ്യതലസ്ഥാനമായ ക്വിറ്റോയില്‍ ആഹ്ലാദ പ്രകടനം നടത്തി. മഴവില്‍ നിറമുള്ള കൊടി വീശിയാണ് വിധി ഇവര്‍ ആഘോഷമാക്കിയത്.
തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, ഉറുഗ്വായ് എന്നിവിടങ്ങള്‍ക്ക് പിന്നാലെയാണ് ഇക്വഡോറിലും നിയമം പ്രാബല്യത്തില്‍ വരുന്നത്. മനുഷ്യാവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമാണെന്ന് ഈ വിധിയിലൂടെ തെളിഞ്ഞെന്ന് സ്വവര്‍ഗവിവാഹ അനുകൂലികള്‍ പറഞ്ഞു. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പുരുഷ സുഹൃത്തുക്കള്‍ നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് വിധി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here