തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം; സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ചുള്ള സി ദിവാകരന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ജൂൺ 15ന് നീതി ആയോഗിന്റെ മീറ്റിങ്ങിനു പ്രധാനമന്ത്രിയെത്തുമ്പോൾ വിമാനത്താവളം സ്വകാര്യവത്കരിക്കരുതെന്ന ആവശ്യം നേരിട്ട് ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി. വിമാനത്താവളം ആരുംകൊണ്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ് മുന്നോട്ടു വച്ചത് 168 കോടിയുടെ ടെണ്ടറും കെഎസ്‌ഐഡിസയുടേത് 135 കോടിയുടേതുമായിരുന്നു. തിരുവനന്തപുരമടക്കം രാജ്യത്തെ ആറുവിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എൻറർപ്രൈസസിന് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അമ്പത് വർഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here